പ്രധാന ഉത്തരവുകള്‍
NOON MEAL

പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് റസിഡന്‍ഷ്യല്‍ ക്യാമ്പ്


പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം അഭിരുചിക്ക് അനുസൃതമായി തൊഴില്‍ മേഖല കണ്ടെത്താന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുളള അസാപ് പദ്ധതിയായ സ്‌മൈല്‍ (സ്‌കില്‍ മെന്റര്‍ഷിപ്പ് ഫോര്‍ ഇന്നൊവേറ്റീവ് ലൈഫ് എക്‌സ്പീരിയന്‍സ്) ക്യാമ്പിന്റെ ഭാഗമായി സൗജന്യ റസിഡന്‍ഷ്യല്‍ ക്യാമ്പ് തിരുവനന്തപുരം ജഗതി ബധിര-മൂക വിദ്യാലയത്തില്‍ ഏപ്രില്‍ 27,28,29 തീയതികളില്‍ നടക്കും. ഇക്കൊല്ലം പത്താംക്ലാസ് പരീക്ഷ എഴുതിയ ഗവണ്‍മെന്റ്/എയ്ഡഡ് സ്‌കൂളുകളിലെ റെഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട 40 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. വിവിധ കരിയര്‍ സാധ്യതകളെ കുറിച്ചും, അഭിരുചിക്ക് ഇണങ്ങിയ മികച്ച കരിയര്‍ തിരഞ്ഞെടുക്കാനുമുള്ള വിദഗ്ധ മാര്‍ഗ, നിര്‍ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പിലൂടെ ലഭിക്കും. സംരംഭകത്വ സാദ്ധ്യതകളെ കണ്ടെത്താനുമുള്ള പ്രത്യേക പരിശീലനവും ഇതോടൊപ്പം നല്‍കും. ക്യാമ്പിലേക്കു തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷ ഏപ്രില്‍ 23ന് രാവിലെ 10 ന് തൈക്കാട് മോഡല്‍ സ്‌കൂളിലെ അസാപ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ നടക്കും. അപേക്ഷ ഫോം www.asapkerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു പൂരിപ്പിച്ചതിനോടൊപ്പം 2017 എസ്.എസ്.എല്‍.സി പരിക്ഷയുടെ ഒറിജിനല്‍ ഹാള്‍ ടിക്കറ്റുമായി പരീക്ഷകേന്ദ്രത്തില്‍ രാവിലെ ഒന്‍പതിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 0471 277 2524.

No comments:

Post a Comment